March 29, 2024

ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം നടത്തി

0
Img 20230103 173553.jpg
കൽപ്പറ്റ:കുടിവെള്ള വിതരണത്തിനായി കേന്ദ്ര സർക്കാർ സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി പങ്കാളികളുടെ സൗഹൃദ സംഗമം കൽപ്പറ്റയിൽ നടത്തി. പുതുവത്സരാഘോഷവും ഇതോടനുബന്ധിച്ച് നടന്നു. 
പരിപാടിയിൽ കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് കൽപ്പറ്റ ബ്ലോക്ക് പ്രസിഡന്റ്‌ നസീമ ടീച്ചർ വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ് വി വിജേഷ് മൂപ്പയിനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ റഫീഖ് എന്നിവർ പങ്കെടുത്തു.
2023 വർഷത്തെ ജല കലണ്ടറിൻ്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ജനപ്രതിനിധികൾ ഒരുമിച്ച് ചേർന്നാണ് കലണ്ടർ പ്രകാശനം നടത്തിയത്. 
 അന്യം നിന്നുപോയ്ക്കൊണ്ടിരിക്കുന്ന ചുമർചിത്ര കലയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ജീവൻ ജ്യോതി കേന്ദ്ര, കേരള സർക്കാരുകളുടെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ  വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നുയെന്നും, അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഇത്തരം കലകൾക്കും കലാകാരന്മാർക്കും ആവശ്യമായ പിന്തുണയും പ്രോത്സാഹനവും  നൽകണമെന്നും ജീവൻ ജ്യോതി എക്‌സൈക്യൂട്ടീവ് ഡയറക്ടർ പി എം പത്രോസ് പറഞ്ഞു.
മ്യൂറൽ പെയിന്റിംഗ്, ഡൂഡിൽ ആർട്ട്‌ തുടങ്ങി നിരവധി ചിത്രകലാ രീതികൾ ഉപയോഗിച്ച് സാരി, കുട, മൻപാത്രങ്ങൾ, മുള തുടങ്ങിയവയിൽ വ്യത്യസ്തമായൊരു വഴി തീർത്തിരിക്കുകയാണ് ജീവൻ ജ്യോതി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *