April 16, 2024

സുസ്ഥിര ഭൂജല പരിപാലനം: ഭൂജല വകുപ്പ് ശില്‍പശാലകള്‍ നടത്തി

0
Img 20230112 193130.jpg
ബത്തേരി :സുസ്ഥിര ഭൂജല പരിപാലനത്തിന് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവബോധം നല്‍കുന്നതിനായി വയനാട് ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളില്‍ ഭൂജല വകുപ്പ് ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. തവിഞ്ഞാലില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍  ലൈജി തോമസ്, നെന്മേനിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, മുള്ളന്‍കൊല്ലിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ചങ്ങാലിക്കാവില്‍, മാനന്തവാടിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, സുല്‍ത്താന്‍ ബത്തേരിയില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് എന്നിവര്‍ വിവിധ ദിവസങ്ങളില്‍ നടന്ന ശില്‍പശാലകള്‍ ഉദ്ഘാടനം ചെയ്തു. 
ഭൂജല വകുപ്പ് ജില്ലാ ഓഫീസറും സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റുമായ  ഡോ. ലാല്‍ തോംസണ്‍, കോഴിക്കോട് ഭൂജല വകുപ്പ്  ജില്ലാ ഓഫീസിലെ ഹൈഡ്രോജിയോളജിസ്റ്റ് അരുണ്‍ പ്രഭാകര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജനപ്രതിനിധികളെ കൂടാതെ ഭൂജല വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുജിത്കാന്ത്. ഒ.കെ, ജൂനിയര്‍ ഹൈഡ്രോജിയളജിസ്റ്റ് ആസ്യ. എം.വി, സീനിയര്‍ ഡ്രില്ലര്‍ സുജിത്. ടി.എസ് എന്നിവര്‍ സംസാരിച്ചു. വയനാട് ജില്ലയില്‍ വെച്ച് നടന്ന വിവിധ ശില്‍പശാലകളിലായി 600 ഓളം പേര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *