April 26, 2024

സന്ദർശക കുത്തൊഴുക്കിൽ പൂപ്പൊലി ഹിറ്റ്

0
Img 20230113 Wa00112.jpg
•റിപ്പോർട്ട്‌ :യു. അഹല്യ•
അമ്പലവയൽ: വർണപുഷ്പങ്ങളാൽ കൗതുകം നിറഞ്ഞ വയനാട് പൂപ്പൊലി മേള ഹിറ്റിലേക്ക് . ഇത്തവണ സന്ദർശക കുത്തൊഴുക്കാണ്. അഞ്ച് ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
തുടങ്ങി 10 ദിവസം കഴിഞ്ഞപ്പോൾ വ​യ​നാ​ട്ടു​കാ​രും ഇ​ത​ര ജി​ല്ല​ക​ളി​ൽ​നി​ന്നും സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും 2.5 ല​ക്ഷം പേ​രാ​ണ് അ​മ്പ​ല​വ​യ​ലി​ലെ പു​ഷ്​​പോ​ത്സ​വം കാ​ണാ​നെ​ത്തി​യ​ത്. പ്ര​തി​ദി​നം 25,000 സ​ന്ദ​ർ​ശ​ക​രാ​ണ് എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു​ണ്ട്. ടി​ക്ക​റ്റി​ന​ത്തി​ൽ ഇ​തു​വ​രെ 1.10 കോ​ടി രൂ​പ ല​ഭി​ച്ചു.
സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ക്കു​മ്പോ​ഴും പൂ​പ്പൊ​ലി​യു​ടെ തീയതി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​അ​ജി​ത്കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് തി​യ്യ​തി നീ​ട്ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക് പി​ന്നി​ലെ​ന്നും ഇ​ത്ത​വ​ണ അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​ര്‍ പൂ​പ്പൊ​ലി കാ​ണാ​ന്‍ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​മ്പ​ല​വ​യ​ൽ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്‌ ജ​നു​വ​രി 15വ​രെ അ​ന്താ​രാ​ഷ്‌​ട്ര പു​ഷ്‌​പോ​ത്സ​വ​മാ​യ ‘പൂ​പ്പൊ​ലി -2023’ ന​ട​ക്കു​ന്ന​ത്‌. 15 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു​ള്ള പൂ​പ്പൊ​ലി ഉ​ദ്യാ​ന​ത്തി​ൽ രാ​വി​ലെ മു​ത​ൽ രാ​ത്രി 10 വ​രെ​യാ​ണ്‌ സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ പ്ര​വേ​ശ​നം. ഇ​ത്‌ ഏ​ഴാം ത​വ​ണ​യാ​ണ്‌ അ​മ്പ​ല​വ​യ​ലി​ൽ പൂ​പ്പൊ​ലി​യും അ​ഗ്രി​ഫെ​സ്‌​റ്റും ന​ട​ക്കു​ന്ന​ത്‌. കോ​വി​ഡ്‌ പ്ര​തി​സ​ന്ധി​യി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി തു​ട​ങ്ങി​യ പു​ഷ്‌​പോ​ത്സ​വ​ത്തെ നെ​ഞ്ചേ​റ്റു​ക​യാ​ണ്‌ സ​ഞ്ചാ​രി​ക​ൾ.
പ​ല​ര്‍ക്കും മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി നി​ന്ന​തി​ന് ശേ​ഷ​മാ​ണ് ടി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​ത്. സ്വ​കാ​ര്യ പേ ​പാ​ര്‍ക്കി​ങ് ഗ്രൗ​ണ്ടു​ക​ള്‍ വാ​ഹ​ന​ങ്ങ​ളാ​ൽ നി​റ​യു​ന്ന​തും പ​തി​വാ​യി. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ൽ രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന തി​ര​ക്ക്‌ വൈ​കീ​ട്ടാ​വു​മ്പോ​ൾ നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ന്നു​ണ്ട്‌. ജി​ല്ല​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള ആ​യി​ര​ങ്ങ​ളാ​ണ് ഓ​രോ ദി​വ​സ​വും സ​ന്ദ​ർ​ശ​ക​രാ​യി മേ​ള​ക്കെ​ത്തു​ന്ന​ത്‌. വി​ദേ​ശ സ​ഞ്ചാ​രി​ക​ളും സ​ന്ദ​ർ​ശ​ക​രി​ലു​ണ്ട്‌.
പൂ​ക്ക​ളു​ടെ വ​ലി​യ ശേ​ഖ​ര​മാ​ണ്‌ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വ്യ​ത്യ​സ്ത​ത​യാ​ര്‍ന്ന ഉ​ദ്യാ​ന​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ന്ന പ്ര​ധാ​ന​ഘ​ട​കം. ആ​യി​ര​ത്തി​ല്‍പ​രം ഇ​ന​ങ്ങ​ളോ​ടു​കൂ​ടി​യ റോ​സ് ഗാ​ര്‍ഡ​ന്‍, ഡാ​ലി​യ ഗാ​ര്‍ഡ​ന്‍, വി​ശാ​ല​മാ​യ ഗ്ലാ​ഡി​യോ​ല​സ് തോ​ട്ടം, ചെ​ണ്ടു​മ​ല്ലി​ത്തോ​ട്ടം ഇ​വ​ക്ക് പു​റ​മേ താ​യ് ല​ന്‍ഡി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത വി​വി​ധ​യി​നം ഓ​ര്‍ക്കി​ഡു​ക​ള്‍, നെ​ത​ര്‍ലാ​ന്‍ഡി​ല്‍ നി​ന്നു​ള്ള ലി​ലി​യം ഇ​ന​ങ്ങ​ള്‍, അ​പൂ​ര്‍വ്വ​യി​നം അ​ല​ങ്കാ​ര സ​സ്യ​ങ്ങ​ള്‍, കാ​ലി​ഫോ​ര്‍ണിയ​യി​ല്‍ നി​ന്നു​ള്ള സ്ട്രോ​ബ​റി ഇ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​സ്മ​യ​കാ​ഴ്ച​ക​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കൊ​തു​മ്പു​വ​ള്ളം ഗാ​ര്‍ഡ​ന്‍, റോ​ക്ക് ഗാ​ര്‍ഡ​ന്‍, പ​ര്‍ഗോ​ള, ജ​ല​ധാ​ര​ക​ള്‍, വെ​ര്‍ട്ടി​ക്ക​ല്‍ ഗാ​ര്‍ഡ​ന്റെ വി​വി​ധ മോ​ഡ​ലു​ക​ള്‍, രാ​ക്ഷ​സ​രൂ​പം, വി​വി​ധ​ത​രം ശി​ല്പ​ങ്ങ​ള്‍, അ​മ്യൂ​സ്മെ​ന്റ് പാ​ര്‍ക്ക്, ഊ​ഞ്ഞാ​ല്‍, ച​ന്ദ​നോ​ദ്യാ​നം, ഫു​ഡ് കോ​ര്‍ട്ട്, പാ​ച​ക മ​ത്സ​രം, പെ​റ്റ് ഷോ, 200​ല്‍ പ​രം സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ​യും സ​ന്ദ​ര്‍ശ​ക​രി​ല്‍ കൗ​തു​കം സൃ​ഷ്ടി​ക്കു​ന്നു. കാ​ർ​ഷി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന യ​ന്ത്ര​ങ്ങ​ളു​ടെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്‌.
മു​ന്നൂ​റി​ല​ധി​കം കാ​ർ​ഷി​ക വ്യ​വ​സാ​യ സ്‌​റ്റാ​ളു​ക​ളും മേ​ള​യി​ലു​ണ്ട്‌. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ദി​വ​സ​വും കാ​ർ​ഷി​ക സെ​മി​നാ​റു​ക​ളും ന​ട​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ​നി​ന്നും ക​ൽ​പ​റ്റ​യി​ൽ​നി​ന്നും പൂ​പ്പൊ​ലി മേ​ള​യി​ലേ​ക്കു​ള്ള കെ.​എ​സ്‌.​ആ​ർ.​ടി.​സി, സ്വ​കാ​ര്യ ബ​സു​ക​ളി​ലും ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വ​ൻ തി​ര​ക്കാ​ണ്‌ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​റ്റ്‌ വി​നോ​ദ വി​ജ്ഞാ​ന ഇ​ന​ങ്ങ​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യു​ണ്ട്‌. വാ​ഹ​ന പാ​ർ​ക്കി​ങ്ങി​ന്‌ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​വു​മു​ണ്ട്‌. പ്ര​ദ​ർ​ശ​ന ന​ഗ​രി​യി​ലും ടൗ​ണി​ലും ക്ര​മ​സ​മാ​ധ​ന പാ​ല​ന​ത്തി​ന്‌ 50 പൊ​ലീ​സു​കാ​രു​ടെ​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും സാ​ന്നി​ധ്യ​മു​ണ്ട്. മു​തി​ര്‍ന്ന​വ​ര്‍ക്ക് 50 രൂ​പ​യും കു​ട്ടി​ക​ള്‍ക്ക് 30 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *