March 28, 2024

ചുരത്തിലെ ഗതാഗതക്കുരുക്ക്: പ്രശ്നപരിഹാരത്തിന് നടപടിയുണ്ടാകുമെന്ന് വയനാട് ജില്ല കലക്ടർ

0
Img 20230121 193036.jpg
 കൽപ്പറ്റ: വയനാട് ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കോഴിക്കോട് ജില്ല ഭരണകൂടവുമായി ചർച്ച നടത്തുന്നുണ്ടെന്നും അധികം വൈകാതെ തന്നെ ഇപ്പോൾ സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്നും വയനാട് ജില്ല കലക്ടർ എ. ഗീത പറഞ്ഞു.
ചരക്കുലോറികളും ടിപ്പർ ലോറികളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തിരക്കേറിയ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ചുരം കോഴിക്കോട് ജില്ല ഭരണകൂടത്തിന് കീഴിലായതിനാൽ അവിടത്തെ ജില്ല കലക്ടറുമായി ഇതിനോടകം ചർച്ച നടത്തി.
ചുരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് പത്തു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരത്തിനാവശ്യമായ പരിഹാരം തേടാനാണ് ശ്രമമെന്നും അവർ പറഞ്ഞു. ഇതിനായി ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസുമായും ചർച്ച നടത്തുമെന്നും കലക്ടർ കൂട്ടിച്ചേർത്തു.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് പലതവണയായി മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കാലങ്ങളായി തുടരുന്ന ചുരത്തിലെ ഗതാഗത പ്രശ്നം ഇപ്പോൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ കൂടുതലായ അവസ്ഥയാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ പോലും ചരക്ക് ലോറികളും ടിപ്പർ ലോറികളും അമിത ഭാരവുമായി ചുരം കയറുന്നതും കുരുക്കിനിടയാക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *