April 25, 2024

ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

0
20230531 184256.jpg
മേപ്പാടി : തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കേണ്ട കാലാവധി കഴിഞ്ഞ് 17 മാസം പിന്നിട്ടിട്ടും കൂലി വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാരും മാനേജ്‌മെന്റുകളും തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് തോട്ടം തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി 100 കണക്കിന് തോട്ടം തൊഴിലാളികള്‍ മേപ്പാടി, മാനന്തവാടി എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ച് അറസ്റ്റ് വരിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി 700 രൂപയാകുക തോട്ടം തൊഴിലാളികള്‍ക്ക് ഭവനപദ്ധതി നടപ്പിലാക്കുക, തോട്ടം തൊഴിലാളികളുടെ ചികിത്സ    ഇ എസ് ഐ പദ്ധതിയില്‍ ഉള്‍പെടുത്തുക, തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഇറക്കുക. ഗ്രാറ്റിവിറ്റി വര്‍ധിപ്പിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തോട്ടം തൊഴിലാളികള്‍ സമരം നടത്തുന്നത്. സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം മേപ്പാടിയില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി. പി ആലി നിര്‍വഹിച്ചു.മലബര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഒ. ഭാസ്‌കരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന്‍ തൊവരിമല, ആര്‍ രാമചന്ദ്രന്‍, രാധാരാമസ്വാമി, രാജു ഹെജമാടി, ടി എ. മുഹമ്മദ്, താരിക്ക് കടവന്‍, എന്‍. കെ സുകുമാരന്‍, ഒ. വി റോയ്, എ രാംകുമാര്‍, ബാലന്‍ തോവരിമല,ശശി അച്ചുര്‍,എം.ഉണ്ണികൃഷ്ണന്‍, കെ. പി യൂനസ്, സി. വി മഞ്ജുഷ, നബിസ നേലിമുണ്ട, സാജിത ആനപ്പാറ, തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *