പാൽ ചുരം ഗതാഗതത്തിന് തുറന്ന് കൊടുത്തു

മാനന്തവാടി: റീ ടാറിംഗ് പ്രവർത്തികൾക്കായി ഗതാഗതം നിരോധിച്ച ബോയ്സ് ടൗൺ പാൽച്ചുരം അമ്പായത്തോട് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു.ഇന്ന് വൈകുന്നേരത്തോടെ അതുവഴി കെ.എസ്.ആർ.ടി.സി. സർവ്വീസുകൾ പുന:രാരംഭിച്ചു. മെയ് 15 മുതലാണ് പൂർണ്ണമായും ഗതാഗതം നിരോധിച്ചത്.മെയ് 31 നകം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു ദിവസം വൈകിയാണെങ്കിലും ദ്രുതഗതിയിൽ നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു. ബോയ്സ് ടൗണിൽ നിന്നും ഇറങ്ങുന്ന നൂറ്റിമുപ്പത് മീറ്റർ ഇൻ്റർലോക്ക് ചെയ്തു. ബാക്കി ഭാഗം മുപ്പത്തി ഏഴ് ലക്ഷം രൂപ ചിലവിൽ റീ ടാറിംഗ് നടത്തി. കൊട്ടിയൂർ വൈശാഖ മഹോത്സവം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പണി തീർക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ റോഡിൽ ഗതാഗതം നിരോധിച്ചപ്പോൾ വാഹനങ്ങൾ പേര്യ ചുരം വഴിയാണ് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചിരുന്നത്.മലയോര ഹൈവേയുടെ ഭാഗമായുള്ള പ്രവർത്തികൾ ചുരത്തിൽ താമസിയാ തേ ആ രംഭിക്കും.



Leave a Reply