August 2, 2026

നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി ടി സിദ്ധീഖ്

0
WhatsApp Image 2026-08-02 at 7.51.21 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗവൺമെൻ്റ് കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മന്ത്രി ടി സിദ്ധീഖ്. ഓൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലിയിൽ ഉണ്ടായ വൻവർദ്ധനവും കണക്കിലെടുത്ത് ഷെഡ്യൂൾ റേറ്റ് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും ബില്ലുകൾ സമയബന്ധിതമായി നൽകി തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വൻ സാമ്പത്തിക ബാധ്യതയായി ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്ക് നൽകുന്ന 10 ശതമാനം അധിക തുക നിർത്തലാക്കണമെന്നും നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന സൊസൈറ്റികളെ കുറിച്ച് അന്വേഷണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് എംപി സണ്ണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി ചെന്നിക്കര, വർക്കിംഗ് പ്രസിഡണ്ട് എ കെ ഷാജഹാൻ, എക്സിക്യൂട്ടീവ് സെക്രട്ടറി ജോജി ജോസഫ്, സെക്രട്ടറിമാരായ സജി മാത്യു, മുഹമ്മദലി, കെഎം കുര്യാക്കോസ്, ടി ജെ ആൻ്റണി, അബ്ദുള്ള കേളോത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി കെ അയ്യൂബ് സ്വാഗതവും ട്രഷറർ വി ജെ ഷാജി നന്ദിയും പറഞ്ഞു.

പുതിയ ജില്ലാ ഭാരവാഹികളായി എംപി സണ്ണി പ്രസിഡണ്ട്, ഒ കെ സക്കീർ സെക്രട്ടറി വി ജെ ഷാജി ട്രഷറർ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *