March 28, 2024

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഞ്ചാവുമായി അഞ്ച് പേരെ പിടികൂടി

0
Eiz6sev92020.jpg
കൽപ്പറ്റ : വയനാട് ഡെപ്യൂട്ടി എക്സ്സൈസ് കമ്മിഷണറുടെ നിർദേശനുസരണം കോമ്പിങ്ങ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഞ്ചാവുമായി അഞ്ച് പേരെ പിടികൂടി.മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ 12 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് തമിഴ്‌നാട് സ്വദേശിയായ ഭരണി ചന്ദ്രൻ.ആർ(23) എന്നയാളെയും പുൽപ്പള്ളി പെരികല്ലൂർ കടവ് ഭാഗത്ത് വെച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടു വന്നതിന് സുൽത്താൻ ബത്തേരി ഇരുളം മുടക്കോലി ഭാഗത്ത് പെരുമ്പാട്ടിൽ വീട്ടിൽ അരുൺ പി എം (22) എന്നയാളെയും ബാവലി എക്സൈസ് ചെക്ക്പോസ്റ്റ് പരിസരത്ത് വച്ച് 55 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി പാണ്ടിക്കടവ് ഭാഗത്ത് ചെമ്പൻ വീട്ടിൽ നിഹാസ് എന്നയാളെയും, കണിയാമ്പറ്റ കൂടോത്തുമ്മൽ നാല് സെന്റ് കോളനി ഭാഗത്ത് വെച്ച് 50ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന്
 മുഹമ്മദ് ഷാഫി പി,(28) എന്നയാളെയും, മേപ്പാടി – ചൂരൽ മല റോഡിൽ വെച്ച് 10ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ചൂരൽ മല ഭാഗത്ത് സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ഫായിസ് എസ്( 22) എന്നയാളെയും അറസ്റ്റ്‌ ചെയ്ത്‌ എൻ ഡി പി എസ് കേസുകൾ എടുത്തിരുന്നു.എൻ ഡി പി എസ് കേസുകളിലായി 177 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *