April 19, 2024

പടിഞ്ഞാറത്തറയിൽ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് കെട്ടിടത്തിന് ഭീഷണിയായി വീണ്ടും മണ്ണെടുപ്പ്

0
Eikm3np91420.jpg
പടിഞ്ഞാറത്തറ: കെട്ടിടത്തിന് ഭീഷണിയായും നിയമ വ്യവസ്ഥ പാലിക്കാതെയും മണ്ണെടുത്തതിന് സ്റ്റോപ് മെമ്മോ ലഭിച്ച സ്ഥലത്ത് വീണ്ടും കുന്നിടിച്ചതായി പരാതി. പടിഞ്ഞാറത്തറ കൃഷിഭവന് സമീപമാണ് വീണ്ടും വ്യാപകമായ മണ്ണെടുപ്പ്. ഇത് ഉദ്യോഗസ്ഥരെ സ്വാധീനിച്ചിട്ടാണന്നാണ് ആക്ഷേപം.പെയിൻ ആൻഡ് പാലിയേറ്റീവ് സെൻ്ററിന് ഭീഷണിയായി മണ്ണെടുത്തതിന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. തുടർന്ന് സംരക്ഷണ ഭിത്തി കെട്ടിയെങ്കിലും നിയമം ലംഘിച്ച് വീണ്ടും മണ്ണെടുപ്പ് നടത്തിയതായി പടിഞ്ഞാറത്തറ സ്വദേശി കെ.സി അനീഷ് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ പല നിർദ്ദേശങ്ങളും പാലിക്കപ്പെട്ടില്ലെന്നും വിവിധ വകുപ്പ് മേധാവികൾ ഇതിന് ഒത്താശ ചെയ്യുകയാണന്നും ആരോപിച്ചു. ഭൂമിയുടെ ഘടനക്ക് വിഘാധമാകുന്ന മണ്ണെടുപ്പിനെതിരെ നടപടിയില്ലെങ്കിൽ കേന്ദ്ര തലങ്ങളിലേക്ക് പരാതി നൽകുമെന്നും അനിഷ് പറഞ്ഞു.
 കട്ടിംഗ് പെർമിറ്റിന് അപേക്ഷിച്ച സർവ്വേ നമ്പറും വിലാസവും വ്യാജമാണെന്നും ആക്ഷേപമുണ്ട്.ഇത് സംബന്ധിച്ച് നേരത്തെ വിജിലൻസിനും ബന്ധപ്പെട്ടവർക്കും പരാതി നൽകിയിരുന്നു.
പടിഞ്ഞാറത്തറ പഞ്ചായത്ത് പരിധിയിലെ കൃഷി ഭവൻ ഓഫീസിനും പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ് ഇരുനില കെട്ടിടത്തിനും ഇടയിലായി സ്വകാര്യ വ്യക്തിയുടെ സ്ഥലപരിധിയിൽ നിർമ്മാണ പ്രവർത്തികൾ നടന്നുവരുന്നത് കൃഷിഭവൻ ഓഫീസിനും പഞ്ചായത്ത് പെയിൻ & പാലിയേറ്റിവ് കെട്ടിടങ്ങൾക്കും ഭീഷണിയാണ്'. ജിയോളജി വകുപ്പിൽ നിന്നും പാസ് എടുക്കാനായി നൽകിയ അഡ്രസ്സും സർവ്വ നമ്പറും വ്യാജമാണത്രെ.
വയനാട് ജില്ലയിൽ എത് തരത്തിലുള്ള നിർമ്മാണ പ്രവൃത്തികൾക്കായും മൂന്ന് മീറ്ററിൽ കൂടുതൽ താഴ്ചയിൽ ഉയരത്തിൽ മണ്ണ് നീക്കം ചെയ്യുമ്പോൾ ഓരോ മൂന്ന് മീറ്ററിനും 1.5 മീറ്റർ ബെഞ്ച് കട്ടിംഗ് നിർബന്ധമാക്കിയും, തൊട്ടടുത്ത കൈവശഭൂമിയുടെ അതിരിൽ നിന്നും രണ്ട് മീറ്റർ അകലം നിർബന്ധമാക്കിയും, ദുരന്ത സാധ്യത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളതും, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതുമായ പ്രദേശങ്ങളിൽ കെട്ടിടനിർമ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോൾ മൂന്ന് മീറ്റർ ഉയരത്തിന് രണ്ട് മീറ്റർ സ്റ്റെപ്പ് കട്ടിംഗ് പാലിക്കേണ്ടതാണ് എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവും ഉണ്ട്. മേൽപറഞ്ഞ പ്രകാരം മണ്ണ് നീക്കം ചെയുമ്പോൾ ആകെ ഉയരം താഴ്ച ആറ് മീറ്ററിൽ അധികരിക്കുന്ന പക്ഷം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതി വാങ്ങി എന്നും പറയുന്ന 12-10. 2022ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകളും ലംഘിക്കപ്പെട്ടതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികളെ രേഖാമൂലവും ഫോണിലും വിളിച്ചു അറിയിച്ചെങ്കിലും കാര്യക്ഷമമായ നടപടികൾ കൈകൊണ്ടതായി കണ്ടില്ല.
പെർമിറ്റിനായി നൽകിയ സർവ്വേ നമ്പർ വ്യാജമാണെന്ന് വില്ലേജ് ഓഫീസർ പടിഞ്ഞാറത്തറ നിന്നും, അഡ്രസ്സ് വ്യാജമാണെന്ന് ആറാട്ടുത്തറ പോസ്റ്റ് ഓഫീസ്, മാനന്തവാടിയിൽ നിന്നും അറിവ് ലഭിച്ചു.
 ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിന്ന വില്ലേജ്, പഞ്ചായത്ത്, ജിയോളജി. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും, പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് ഭീഷണിയായി ദുരന്തനിവാരണ അയോറിറ്റി ഉത്തരവ് മറികടന്ന് മണ്ണെടുപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്തണമെന്നും നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ കൂട്ടിചേർത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news