കാലവർഷം കനത്തതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു
മാനന്തവാടി: കാലവർഷം കനത്തതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണവും വർധിക്കുന്നു. ജൂൺ ഒന്നുമുതൽ 14 വരെ 6166 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽമാത്രം ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടിയാകുമ്പോൾ എണ്ണം ഇരട്ടിയാകും. സംസ്ഥാനത്താകെ ഈ കാലയളവിൽ പനി ബാധിച്ച് ഒരുലക്ഷത്തോളം പേർ ചികിത്സ തേടി. ഇത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നാണ് സൂചന. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികളും വർധിച്ചു.
പകർച്ചപ്പനി വ്യാപനം ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ആശുപത്രികളിൽ വിപുലമായ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുൾപ്പെടെ പനി ക്ലിനിക്കുകൾ ആരംഭിച്ചു. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാലുടൻ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. സ്വയംചികിത്സ പാടില്ലെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് മരുന്ന് വാങ്ങി ഉപയോഗിക്കരുതെന്നും അധികൃതർ അറിയിച്ചു.






Leave a Reply