August 5, 2026

എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കൾ പിടിയിൽ

0
WhatsApp Image 2026-08-05 at 6.47.42 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടിൽ വീട്ടിൽ, മുഹമ്മദ് സിരേഷ്(23), കാരന്തൂർ, മേലരങ്ങാട്ട് വീട്ടിൽ, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തൽ, പി. അജുൽ(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഗുണ്ടൽപേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എൽ. 57 എ.ഡി. 9903 നമ്പർ സ്‌കൂട്ടറിൽ ട്രിപ്പിൾ അടിച്ചു വന്ന ഇവരെ പോലീസ് കൈകാണിച്ചു നിർത്തുകയായിരുന്നു. സ്‌കൂട്ടറിൽ ഘടിപ്പിച്ചിരുന്ന മൊബൈൽ ഹോൾഡറിൽ ഒസിബി പേപ്പർ ശ്രദ്ധയിൽപ്പെട്ടതോടെ ഇവരുടെ ദേഹപരിശോധന നടത്തുകയും 3.67 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയുമായിരുന്നു.

എസ്.ഐ. ജസ്‌വിൻ ജോയ്, എ.എസ്.ഐമാരായ ശ്യാം ലാൽ, വിപിൻ കുമാർ, ഡ്രൈവർ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ റോബിൻ പൗലോസ്, നിത്യ തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *