വ്യാപാരികള്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് വയനാട് ജില്ല കലക്ട്രേറ്റിലേക്ക് ആയിരങ്ങൾ മാര്‍ച്ചുംധര്‍ണയും നടത്തി. പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ വ്യാപാരികള്‍ നിരന്തരം പീഢിപ്പിക്കപ്പെടുകയാണ് എന്നും എന്‍ഫോഴ്‌സ്‌മെന്റ് ടീമിന്റെ പരിശോധന അതിര് വിട്ടതാണ്, വിവിധഉദ്യോഗസ്ഥരടങ്ങുന്ന ടീം നിസാര കാരണങ്ങള്‍ക്ക് വ്യാപാരികള്‍ക്കെതിരെ നടപടി എടുക്കുകയാണ്, പാക്ക് ചെയ്ത് വരുന്ന ഉല്‍പ്പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ ഒഴിവാക്കി ഇട്ടതും ഉദ്യോഗസ്ഥര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവുന്നില്ല,, എന്തിനും ഏതിനും പിഴ വിധിച്ച് വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത് എന്നും വ്യാപാരികളുടെതല്ലാത്ത കുറ്റത്തിന് ജി എസ് .ടി വകുപ്പ് വ്യാപാരികളുടെ മേല്‍ നടപടി എടുക്കുകയാണ്,, ചരക്ക് വാങ്ങിയ വ്യാപാരി ബില്‍ കണക്കില്‍ ഉള്‍പ്പെടുത്തി ടാക്സ് നല്‍കുകയും കൊടുത്ത വ്യാപാരി അത് വിട്ടു പോയിട്ടുണ്ടെങ്കില്‍ വാങ്ങിയ വ്യാപാരി വന്‍ പിഴ കൊടുക്കേണ്ടി വരുന്നതടക്കമുള്ള ദുരവസ്ഥ വളരെ ബുദ്ധിമുട്ടാണ്,,, മലബാറിലേക്ക് ചരക്കുകള്‍ കൊണ്ടുപോവുന്ന പ്രധാനപ്പെട്ട പാതയാണ് എൻ എച്ച് 766 പാത,കര്‍ണാടകത്തില്‍ നിന്ന് അതിര്‍ത്തികടക്കുമ്പോള്‍ എക്‌സൈസ്, ആര്‍ ടി ഒ, പോലീസ് ചെക്ക് പോസ്റ്റുകള്‍ നിലവിലുണ്ട്,95 ശതമാനം നിത്യോപയോഗ സാധനങ്ങളും വരേണ്ടത് അന്യസംസ്ഥാനങ്ങളില്‍ നിന്നാണ്. ചരക്കുകള്‍ കയറ്റി വരുന്ന ലോറികള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വന്‍ പിഴക്ക് വിധേയമാവുകയാണ് 100 കിലോ അല്ലെങ്കില്‍ വാഹനത്തിന് അനുവദിച്ച ചരക്കിനേക്കാളും കൂടുതല്‍ ചരക്കുകള്‍ അധികം കൊണ്ടുവന്നു എന്ന ലേബലില്‍ ആർ. ടി.ഓ വന്‍ പിഴ ചുമത്തുകയാണ്, ഈ പ്രവണത നിയമപരമായി ശരിയാണെങ്കിലും വന്‍ വിലക്കയറ്റത്തിന് കാരണമാവും. ഡീസല്‍ വിലയിലെ വന്‍ അന്തരം കര്‍ണാടകയില്‍ നിന്നും ഫുൾ ടാങ്ക് അടിച്ചെലോറികള്‍ വരൂ,, അതും തൂക്കം കൂടാന്‍ കാരണമാവും, ശക്തമായ ബോഡിയും,, ജില്ലയില്‍ വൈത്തിരിയിലും ചുരം കയറി വരുന്ന ചരക്ക് വാഹനങ്ങള്‍ പോലീസിനാല്‍ പീഡിപ്പിക്കപ്പെടുന്നു.ഇപ്പോള്‍ സ്‌കൂള്‍ തുറന്ന സമയമാണ്, മിക്കവാറും എല്ലാ സ്‌കൂളുകളും യൂനിഫോം തുണികള്‍ കച്ചവടാടിസ്ഥാനത്തില്‍ തുണികള്‍ വിതരണം ചെയ്യുകയാണ് അതും വന്‍ വിലക്ക് രക്ഷിതാക്കള്‍ വാങ്ങേണ്ട അവസ്ഥയും, പ്രസ്തുത അനധികൃത വ്യാപാരം നിറുത്തലാകക്കണം.ഓട്ടൊ ഗുഡ്‌സ് തെരുവോരവ്യാപാരം വ്യാപകമാണ് അത് നിയന്ത്രിക്കേണ്ടത് പല കാരണങ്ങളാലും നിര്‍ബന്ധമാണ്.തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ ഭീമമായ പെര്‍മിറ്റ് ഫീസ്, വ്യാപാരലൈസന്‍സ് ഫീസ്, കെട്ടിട നികുതി എന്നിവ കുറക്കാന്‍ സര്‍ക്കാറില്‍ നിര്‍ദ്ദേശം വെക്കണമെന്നും എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനാല്‍ വ്യാപാര മേഖലയില്‍ വന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണം.ജില്ല പ്രസിഡന്റ് കെ.കെ.വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണ യോഗത്തിന്റെ ഉദ്ഘാടനം സംഘടന സംസ്ഥാന ജനറല്‍ ദേവസ്യ മേച്ചേരി നിര്‍വ്വഹിച്ചു.ജനറല്‍ സെക്രട്ടറി ഒ.വി. വര്‍ഗ്ഗിസ് ,വൈസ് പ്രസിഡന്റ് കെ.ഉസ്മാന്‍ , സെക്രട്ടറി ജോജിന്‍.റ്റി. ജോയ് , യൂത്ത് വിഭാഗം ജില്ല പ്രസിഡന്റ് സംഷാദ്, വനിത വിഭാഗം പ്രസിഡന്റ് ശ്രീജ ശിവദാസ് , തുടങ്ങിയ പ്രസംഗിച്ച യോഗത്തില്‍ ജില്ല ട്രഷറര്‍ ഇ.ഐദ്രു നന്ദി പറഞ്ഞു.ജില്ല വൈസ് പ്രസിഡന്റുമാരായ കുഞ്ഞിരായിന്‍ ഹാജി, മത്തായി ആതിര , കമ്പ അബ്ദുള്ള ഹാജി, പി.വി. മഹേഷ്, കെ.ടി ഇസ്മയില്‍ , സെക്രട്ടറിമാരായ സി.വി. വര്‍ഗ്ഗീസ്, അഷറഫ് കൊട്ടാരം, അഷറഫ് ലാന്റ് മാര്‍ക്ക്, സി. രവിന്ദ്രന്‍ ,പി .വൈ . മത്തായി , കെ.കെ അമ്മത്, ടി.സി. വര്‍ഗ്ഗീസ്, പി.എം.സുധ കരന്‍. എം.വി.പ്രിമിഷ്, നിസാര്‍ വൈത്തിരി, എം. വി.സുരേന്ദ്രന്‍ ,ഇ.ടി ബാബു , എ.പി.ശിവദാസ് , സന്തോഷ് എക്‌സല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.






Leave a Reply