ബ്രഹ്മഗിരി സൊസൈറ്റി അഴിമതിക്കെതിരെ ജില്ലാ വനിതാ ലീഗ് പ്രക്ഷോഭത്തിലേക്ക്
കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റി വ്യാപകമായി കുടുംബശ്രീകളില്‍ നിന്ന് ഷെയര്‍ എന്ന പേരില്‍ ഫണ്ട് കൊള്ളയടിച്ച സംഭവത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ചേര്‍ന്ന വനിതാ ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ ജൂലൈ 15 നകം നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കാനും വീട്ടുമുറ്റം പരിപാടി പഞ്ചായത്ത് ശാഖ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. യോഗം ജില്ലാ വനിതാ ലീഗ് പ്രസിഡണ്ട് കെ ബി നസീമയുടെ അധ്യക്ഷതയില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു. നാഷണല്‍ സെക്രട്ടറി ജയന്തി രാജന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് റസീന അബ്ദുല്‍ ഖാദര്‍ ,കെ കെ അസ്മ ,സൗജത്ത് ഉസ്മാന്‍, അമിന അവറാന്‍ ,കുഞ്ഞായിശ ,നസീറ ഇസ്മയില്‍ ,സല്‍മാ മോയി ,റംല ഹംസ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ കെ സി മൈമൂന സ്വാഗതവും റസീന സുബൈര്‍ നന്ദിയും പറഞ്ഞു
Leave a Reply