September 18, 2026

ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

0
20230626_181916.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാക്കവയൽ: ജീവിതം ഒരു പോരാട്ടമാണ്. ജീവിതമെന്ന പോരാട്ടത്തിൽ തിന്മയ്ക്കെതിരെ പോരാടാനും നന്മയുടെ മുന്നേറ്റത്തിനും കാൽപന്തുകളി മനുഷ്യന് കായികവും ബൗദ്ധികമായ കരുത്തു പകരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അഭിപ്രായപ്പെട്ടു. കാക്കവയൽ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിലെ ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരി എന്ന കാമ്പയിനിന്റെ ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 
         പി ടി എ പ്രസിഡണ്ട് എൻ റിയാസ് അധ്യക്ഷനായിരുന്നു . സെൻട്രൽ എക്സൈസ് ഫുട്ബോൾ താരം കെ മുനീർ ലഹരി വിരുദ്ധ സന്ദേശം നൽകി. മീനങ്ങാടി പോലീസ് ഇൻസ്പെക്ടർ ശ്രീധരൻ സമ്മാനദാനം നിർവഹിച്ചു.പ്രിൻസിപ്പൽ ബിജു ടി.എം , ഹെഡ്മാസ്റ്റർ എം സുനിൽകുമാർ , എസ് എം സി ചെയർമാൻ റോയി ചാക്കോ , എം പി ടി എ പ്രസിഡൻറ് സിസിലി ചന്ദ്രൻ , ഹംസ കെ , ഖദീജ ടീച്ചർ, ഇന്ദ്രൻ കെ.എൻ , ഖലീൽറഹ് മാൻ ,അജയൻ കെ കെ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *