June 27, 2026

യാത്രയയപ്പ് നല്‍കി

0
20230630_164052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പോലീസ് സേനയിലെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കല്‍പ്പറ്റ കണ്‍ട്രോള്‍ റൂം എസ്.ഐ എസ്. പ്രകാശന്  യാത്രയയപ്പ് നല്‍കി. ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരള പോലീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് യാത്രയയപ്പ് നല്‍കിയത്. അഡീഷണല്‍ എസ്.പി വിനോദ് പിള്ള ഉപഹാരം സമര്‍പ്പിച്ചു. ചടങ്ങില്‍ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, പോലീസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *