പുല്‍പ്പള്ളി: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പില്‍ പങ്കാളിയെന്നാരോപണമുയര്‍ന്ന പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തില്‍ ജൂലൈ 13 വ്യാഴാഴ്ച്ച രാവിലെ പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.വായ്പാതട്ടിപ്പില്‍ മുഖ്യ സൂത്രധാരനായ സജീവന്‍ കൊല്ലപ്പിള്ളി പോലീസിന് നല്‍കിയ മൊഴിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ദിലിപിന് 8 ലക്ഷവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസിന് 15 ലക്ഷത്തോളം രൂപയും വിവിധ ഘട്ടങ്ങളിലായി നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ട്. സേവാധള്‍ ജില്ലാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അംഗവുമായ സജീവനാണ് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കതിരെ തെളിവ് സഹിതം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് അവശ്വസിക്കേണ്ട കാര്യമില്ലെന്നും മുന്‍ കാല അനുഭവങ്ങളാണ് സൂചിപ്പിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.
കോടികളുടെ വായ്പാ തട്ടിപ്പും നിയമന അഴിമതിയും നടന്ന ബാങ്കില്‍ ഭരണനേതൃത്വം കോണ്‍ഗ്രസിനായിരിന്നു എക്കാലവും. കെപിസിസി ജനറല്‍ സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, സേവാദള്‍ ജില്ലാ വൈസ് ചെര്‍മാന്‍ എന്നിവരൊക്കെ ജയിലിലാണ്. ഇവരെ ആരേയും തള്ളി പറയാനോ നേതാക്കള്‍ക്കതിരായി പുതുതായി ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ഡിസിസി യോ കെപിസിസയോ നിഷേധിക്കാത്തതും ശ്രദ്ധേയമാണ്.
ബാങ്ക് ഡയറക്ടര്‍ ആയിരുന്ന ദിലിപ്പ് വ്യാജരേഖയുണ്ടാക്കി ബാങ്കിനെ കബളിപ്പിച്ച് വന്‍തുക വായ്പാതട്ടിപ്പിലൂടെ സ്വന്തമാക്കിയിരിന്നു.ഇത് പിടിക്കപ്പെടും എന്ന ഘട്ടത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരിന്ന ദിലീപ് വായ്പ തിരിച്ചടക്കാന്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയന്നാണ് സജീവന്‍ പറയുന്നത്.
മുന്‍പ് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായിരിക്കെ എസ്ടി വിഭാഗങ്ങള്‍ക്ക് പോത്തുകുട്ടി വിതരണം ചെയ്തതില്‍ കണ്ടത്തിയ അഴിമതിയെ തുടര്‍ന്ന് വിജിലന്‍സ് കേസില്‍ പ്രതിയാണ് ദിലീപ്.
വികസന പ്രവര്‍ത്തനങ്ങളില്‍ കോടികള്‍ ചെലവ് വരുന്ന വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് പ്രാദേശിക വികസനം താറുമാറാക്കി.പദ്ധതി നിര്‍വഹണത്തില്‍ ''ഒന്നാം സ്ഥാനം' കരസ്ഥമാക്കുന്ന പഞ്ചായത്ത് വികസന കാര്യത്തില്‍ പുല്‍പ്പള്ളിയെ ശവപറമ്പാക്കി മാറ്റി. ഈ സാഹചര്യത്തിലാണ് പ്രസിഡണ്ടിന്റെയും ഭരണ സമിതിയുടെയും രാജി ആവശ്യപ്പെട്ട് സിപിഐഎം മാര്‍ച്ച് നടത്തുന്നത്. സമരം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും.
Leave a Reply