August 1, 2026

മനം നിറച്ച് മല്ലികപ്പൂക്കൾ : വിളവെടുപ്പ് നടത്തി

0
20230809_142715.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സുൽത്താൻബത്തേരി സർവ്വജന ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്. ഇ  വിഭാഗം ഫ്ളോറികൾച്ചർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ മല്ലിക പൂക്കൾ സർവജനയിൽ വർണ്ണം വിതറി പൂത്തു വിടർന്നു. സുൽത്താൻ ബത്തേരി നഗരസഭയുടെ സ്റ്റുഡൻസ് കൗൺസിൽ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യാന നഗരം സന്തോഷ നഗരം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച പൂന്തോട്ട നഴ്സറിയുടെ തുടർച്ചയായാണ് ഈ വർണ്ണ തോട്ടം സാധ്യമായത്. പ്രിൻസിപ്പൽ ദിലിൻ സത്യനാഥ് അധ്യാപകരായ ഷൈജു എ.റ്റി, മുജീബ്. വി എന്നിവരുടെ മേൽനോട്ടത്തിൽ രണ്ടാം വർഷ ഫ്ലോറികൾച്ചർ വിദ്യാർത്ഥികളാണ് പൂന്തോട്ടം നിർമ്മിച്ചത്. സീഡ് ക്ലബ്, എൻഎസ്എസ്, ഇക്കോ ക്ലബ്, സി.ജി &സീ.സി എന്നിവയുടെ മുഴുവൻ പിന്തുണയും പ്രസ്തുത ഉദ്യമത്തിന്റെ വൻ വിജയത്തിന് സഹായകമായി.
മല്ലിക കൃഷി വിളവെടുപ്പ് ഉത്സവം പൊലിമ -23 ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭ ചെയർമാൻ 
ടി കെ രമേഷ് നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ  എൽസി പൗലോസ്, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ  ലിഷ ടീച്ചർ, പിടിഎ പ്രസിഡണ്ട് അസീസ് മാടാല, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ  ദിലിൻ സത്യനാഥ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ  അബ്ദുൽ നാസർ, കരിയർ മാസ്റ്റർ ഷൈജു എ.റ്റി, സീഡ് ക്ലബ് ടീച്ചർ കോഡിനേറ്റർ മുജീബ്. വി , സുബിൻസ് ഡി ഡേവിഡ്, ജാസ്മിൻ തോമസ്, വിജോഷ് സെബാസ്റ്റ്യൻ, അമ്പിളി , നിത, സൗമ്യ കുര്യൻ,കുമാരി നയനാ വി. ജെ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *