November 3, 2026

ഫാ. ജോസഫ് ചിറ്റൂർ നിര്യാതനായി

0
WhatsApp Image 2026-11-03 at 12.51.43 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രൂപതയിലെ മുതിർന്ന വൈദികൻ ഫാ. ജോസഫ് ചിറ്റൂർ (90) നിര്യാതനായി. 1936 സെപ്റ്റംബർ 20-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാർത്തമറിയം ഇടവകയിൽ ചിറ്റൂർ വർക്കി-മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒരു ഇടവക വൈദികനാകണമെന്ന ആഗ്രഹത്തോടെ തലശ്ശേരി രൂപതാ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ വൈദിക പരിശീലനത്തിനുശേഷം 1964 ഡിസംബർ 1-ന് ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ചാണ് വൈദികപട്ടം സ്വീകരിച്ചത്. അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ചശേഷം തലശ്ശേരി അതിരൂപതയിലെ കണിച്ചാർ, കുന്നോത്ത്, കൂടരഞ്ഞി, കർണാടകയിലെ നരസിംഹരാജപുരം, എൻ.ആർ.പുരം, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് എന്നീ ഇടവകകളിലും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (WSSS) ഡയറക്ടറായും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.

ഭൗതികശരീരം ഇന്ന് രാവിലെ 11:30 മുതൽ ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ പൊതുദർശനത്തിനായി ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്കാര ശൂശ്രൂഷ നാളെ (4/11/2026) രാവിലെ 10:30 ന് മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയോടുകൂടി ആരംഭിക്കുന്നതാണ്.

1936 സെപ്റ്റംബർ 20-ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മാർത്തമറിയം ഇടവകയിൽ ചിറ്റൂർ വർക്കി-മോണിക്ക ദമ്പതികളുടെ അഞ്ചു മക്കളിൽ ഏറ്റവും ഇളയ മകനായിട്ടാണ് ജോസഫ് അച്ചന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഒരു ഇടവക വൈദികനാകണമെന്ന ആഗ്രഹത്തോടെ തലശ്ശേരി രൂപതാ സെമിനാരിയിൽ ചേർന്ന് പഠനമാരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലെ വൈദിക പരിശീലനത്തിനുശേഷം 1964 ഡിസംബർ 1-ന് ബോംബെയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ വെച്ചാണ് വൈദികപട്ടം സ്വീകരിച്ചത്. അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്ന് വൈദികപട്ടം സ്വീകരിച്ചശേഷം തലശ്ശേരി അതിരൂപതയിലെ കണിച്ചാർ, കുന്നോത്ത്, കൂടരഞ്ഞി, കർണാടകയിലെ നരസിംഹരാജപുരം, എൻ.ആർ.പുരം, മാനന്തവാടി രൂപതയിലെ ദീപ്തിഗിരി, കാവുംമന്ദം, സീതാമൗണ്ട് എന്നീ ഇടവകകളിലും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ (WSSS) ഡയറക്ടറായും അദ്ദേഹം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *