കെ.പി.സി.സി സംസ്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
മേപ്പാടി: കെ.പി.സി.സി സംസ്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സാംസ്ക്കാരിക സമ്മേളനം കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സാഹിതി മണ്ഡലം പ്രസിഡൻ്റ് വയനാട് സക്കറിയാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ മുഖ്യ പ്രഭാഷണം നടത്തി. തിരഞ്ഞെടുത്ത 25 മുതിർന്ന പൗരൻമാരെ ഒ ഭാസ്കരൻ ആദരിച്ചു. കലാ സാഹിത്യ പ്രതിഭകളെയും ആദരിച്ചു.ഉമ്മൻ ചാണ്ടി അനുസ്മരണത്തോടെ ആരംഭിച്ച പരിപാടിയിൽ ഒ.വി റോയ്, എൻ മജീദ്, രാജു ഹെജമാടി, ടി.എ മുഹമ്മദ്, സുന്ദർരാജ് എടപ്പെട്ടി, ജോൺ മാത, ഹൈദർ അലി, സലീം താഴത്തൂർ, റീന കോട്ടനാട് എന്നിവർ സംസാരിച്ചു. അത്തം ദിനത്തിൽ പൂക്കളം തയാറാക്കൽ നടത്തി. നൂറോളം കലാപ്രതിഭകൾരംഗ പൂജ തിരുവാതിര, കഥാപ്രസംഗം, കവിത, ഡാൻസ്, മിമിക്രി കരോക്കെ ഗാനമേള തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു.






Leave a Reply