June 20, 2026

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു 

0
20231013_095731
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തോമാട്ടുചാൽ സ്വദേശി കരിവളം കുന്ന് കോളനിയിലെ വിനീഷ് (27) എന്ന ചിന്നനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് പ്രധാനാധ്യാപകൻ അമ്പലവയൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. അമ്പലവയലിൽ പോലീസ് എസ്.ഐ രാംജിത്ത്, സി.പി.ഒ മാരായ അഖിൽ ഒഏ, ബിജു. പി.എൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *