September 8, 2024

ശുചിത്വ പരിശോധന നടത്തി

0
Img 20231018 085029.jpg
പനമരം : ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലെ വിളമ്പുകണ്ടം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ടീമിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി.പരിശോധനയിൽ കാലാവധി കഴിഞ്ഞ പാക്കറ്റ് ഫുഡുകളും കണ്ടെടുത്ത് നശിപ്പിച്ചു. കോട്പ നിയമപ്രകാരവും, മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിനും സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ മുൻകൂർ നോട്ടീസ് നൽകി. പരിശോധനയിൽ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുരേഷ്, സനൂജ, രാഖി, അശ്വനി, പനമരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സനീഷ്. സി. ജി എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *