June 20, 2026

ചോളത്തണ്ട്:- കേരളാ മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും അടിയന്തിരമായി ഇടപെടണം- ടി സിദ്ധിഖ് എം എൽ എ

0
Img 20231204 083754
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ചോളത്തണ്ട്, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിന് കര്‍ണാടക ഏര്‍പ്പെടുത്തിയട്ടുള്ള നിരോധനം പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, വകുപ്പ് മന്ത്രി ചിഞ്ചു റാണിയും , കേരളാ ചീഫ് സെക്രട്ടറിയും അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് ആവശ്യപ്പെട്ടു.

തുടക്കത്തിൽ തന്നെ ഈ വിഷയം ഉയർത്തിപ്പിടിച്ച് മന്ത്രി ചിഞ്ചു റാണിക്ക് കത്ത് നൽകിയതാണ് ഇതുവരെ ഇത് സംബന്ധിച്ച് യാതൊരു ഇടപെടലും മറുപടിയും മന്ത്രിയുടെ ഭാഗത്തുനിന്നും ഗവർമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല .

നേരത്തെയും സമാനമായ പല വിഷയങ്ങളിലും സംസ്ഥാനത്തിന് പുറത്ത് എം എൽ എ എ എന്ന രീതിയിൽ ഇടപെടൽ നടത്തി മുന്നോട്ടു പോയിട്ടുണ്ട് കോവിഡ് കാലത്ത് കർഷകർക്ക് യാത്ര പാസ് അനുവദിക്കുന്നതിന് കർണാടക ചീഫ് സെക്രട്ടറിയെ കൊണ്ട് പ്രശ്ന പരിഹാരത്തിന് നേതൃത്വം കൊടുക്കാനും കർഷകർക്ക് അനുകൂല നിലപാട് എടുപ്പിക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാവാൻ സാധിച്ചിട്ടുണ്ട്. നീറ്റ്,നെറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിപ്പിക്കാൻ ഡൽഹിയിൽ യുജിസി ആസ്ഥാനത്തും എൻ ടി എ യിലും പോയി നടത്തിയ ഇടപെടലാണ് അത് പൂർത്തീകരിക്കാൻ സാധിച്ചത്.

ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെടാനും കൽപ്പറ്റയിലെയും വയനാട്ടിലെയും ജനങ്ങൾക്കുവേണ്ടി സംസാരിക്കാനും സാധിച്ചിട്ടുണ്ട്.

ഇതെല്ലാം നടത്തുന്നത് ജനങ്ങൾക്ക് വേണ്ടിയുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇത്തരം ഇടപെടലുകൾ നടത്തുന്നതിൽ നിന്നുള്ള ഭയമാണ് കർണാടകയ്ക്ക് വേണ്ടി ടി സിദ്ധിഖ് എം എൽ എ സംസാരിച്ചു എന്ന എൽ ഡി എഫ് ഭാക്ഷ്യം.

എൽഡിഎഫിന്റെ പച്ച കള്ളം ഉയർത്തി പിടിച്ച പ്രസ്താവന പുച്ഛിച്ചു തള്ളുന്നു. കർണാടകയ്ക്ക് വേണ്ടി എംഎൽഎ എവിടെയാണ് …?

കർണാടക മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും സ്പീക്കറുടെയും ശ്രദ്ധയിൽ വയനാട്ടിലെ ക്ഷീര കർഷകരുടെ വിഷയം ഗൗരവമായി ശ്രദ്ധയിൽ പെടുത്താനും പ്രശ്നം അടിയന്തിരമായി പരിഹരിച്ച് തരണമെന്ന് ആവശ്യപ്പെടാനും ആദ്യമായി സാധിച്ചു എന്നതിൽ ഏറെ ചാരിതാർത്ഥ്യമുണ്ട്.ആ സമയത്ത് കർണ്ണാട മുഖ്യമന്ത്രി പറഞ്ഞ മറുപടിയിലെ പ്രധാന കാര്യം അവിടെയുള്ള വരൾച്ചയും മഴ ലഭ്യത കുറവുമാണ് നിരോധനത്തിന്റെ അടിസ്ഥാനം എന്നുള്ളതായിരുന്നു അതോടൊപ്പം തന്നെ ഈ വിഷയത്തിൽ റിപ്പോർട്ട് തേടാനും അതനുസരിച്ച് അനന്തര നടപടികൾ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി മറുപടിയും പറഞ്ഞിട്ടുണ്ട്.

ഇത്തരം ഇടപെടൽ ഉത്തരവാദിത്വത്തോട് കൂടി നിർവ്വഹിക്കാൻ നേതൃത്വം കൊടുത്തവരെ കർണ്ണാടകയുടെ ഭാഷ സംസാരികുന്നു എന്ന് പറഞ്ഞത് വയനാടിന് വേണ്ടിയും കർഷകർക്ക് വേണ്ടിയും നടത്തുന്ന ഇടപെടലുകളിൽ ഒന്നും ചെയ്യാത്തവർ നടത്തുന്ന ഭയപ്പാടിന്റെ ഭാഷയാണ് അത് മുഖവിലക്ക് എടുക്കുന്നില്ല.

വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് നേരിട്ട് ബാംഗ്ലൂരിൽ പോയി മുഖ്യമന്ത്രിയെയും ഉത്തരവാദപ്പെട്ടവരെ കാണാൻ തയ്യാറായതും പ്രശ്നപരിഹാരത്തിലേക്ക് ആദ്യ ചുവടുവെപ്പ് നടത്തിക്കാനും സാധിച്ചത്.

ഈ വിഷയത്തിൽ ഒന്നും ചെയ്യാതെ നവകേരള സദസ്സിന്റെ പേരിൽ ഊരു ചുറ്റുന്ന മുഖ്യമന്ത്രിടെയും മന്ത്രിമാരുടെയും ഇടതുപക്ഷ സർക്കാറിന്റെയും നിസംങ്കത കൃത്യവിലോപവും മറച്ചുവെക്കാൻ വേണ്ടിയാണ് പ്രവർത്തികുന്നവർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങൾക്ക് വേണ്ടി ഇടപെടുന്ന പ്രവർത്തന ശൈലി പ്രവർത്തനത്തിൽ നിന്ന് പുറക്കോട്ട് കൊണ്ട് പോകാൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾ വില പോവില്ല.

വയനാട്ടിലെ ജനങ്ങൾക്കും കർഷകർക്കും വേണ്ടിയുള്ള പോരാട്ടവും പ്രവർത്തനവും ഇനിയും തുടരുമെന്നും എംഎൽഎ പറഞ്ഞു.

നവകേരള സദസ്സിന്റെ പേരിൽ ഒരു ഉത്തരവാദിത്വവും നിർവ്വഹിക്കാതെ ഊരു ചുറ്റുന്ന സ്വന്തം മുഖ്യമന്ത്രിയും മന്ത്രിമാരെയും വയനാട്ടിലെ ക്ഷീര കർഷകരുടെ ഉൾപ്പെടെയുള്ള ഗൗരവ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് പ്രേരിപ്പിക്കുന്നതിന് പകരം അതിർത്തിയിലേക്ക് മാർച്ച് നടത്തുന്നത് സ്വന്തം സർക്കാരിൻെറ വീഴ്ച മറച്ചു പിടിക്കുന്നതിനു വേണ്ടിയുള്ള പാഴ്‌വേല മാത്രമാണ്.

സർക്കാർ പ്രവർത്തിക്കാതിരിക്കുകയും സർക്കാർ ചെയ്യുന്ന പ്രവർത്തനം നടത്തുന്ന എംപിയെയും , എംഎൽഎമാരെയും ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം വിലപ്പോവില്ല എന്നും എം എൽ എ പറഞ്ഞു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *