May 31, 2026

വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമർപ്പിച്ചു 

0
20231204 142634
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ : മുട്ടില്‍ മരംമുറി കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബത്തേരി കോടതിയില്‍ 84600 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.12 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.5200 പേജുള്ള സിഡി ഫയല്‍, 420 സാക്ഷികള്‍,900 ഡോക്യൂമെന്റുകളാണ് കുറ്റപത്രത്തിലുള്ളത് . മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്. മുഖ്യ പ്രതികളായി അഗസ്റ്റിന്‍ സഹോദരങ്ങളായ റോജി , ആന്റോ, ജോസൂട്ടി എന്നിവരും, കൂടാതെ മറ്റ് പ്രതികളായി വിനീഷ്,ചാക്കോ,സുരേഷ്,അബൂബക്കര്‍,രവി,നാസര്‍ വില്ലേജ് ഓഫീസര്‍ കെ കെ അജി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സിന്ധു എന്നിവരുമാണുള്ളത്.പൊതുമുതല്‍ നശിപ്പിക്കല്‍, വഞ്ചന, വ്യാജരേഖ ചമക്കല്‍, ഗൂഡലോചന അടക്കം കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിലാദ്യമായാണ് മരങ്ങളുടെ ഡിഎന്‍എ പരിശോധന ഫലം കുറ്റപത്രത്തില്‍ ചേര്‍ക്കുന്നത് .രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതികൾക്കെതിരെ ഇഡി അന്വേഷണവും നടക്കുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *