എസ്.കെ.എസ്.ബി.വി കമ്പളക്കാട് റെയ്ഞ്ച് സമ്മേളനം
കമ്പളക്കാട്: 30ാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്തയുടെ ഏറ്റവും അടിതട്ടിലെ ഘടകമായ എസ്.കെ.എസ്.ബി.വി ഉയര്‍ത്തിയ അദബ്, അറിവ്, അര്‍പ്പണം എന്ന ടാഗ് ലൈനും യൂണിറ്റ്, റെയ്ഞ്ച് തലങ്ങളില്‍ നടന്നു വരുന്ന സമ്മേളനങ്ങളും കാലം ആവശ്യപ്പെടുന്ന സന്ദര്‍ഭോചിതവും പ്രശംസിക്കപ്പെടേണ്ടതുമായ പ്രവര്‍ത്തനങ്ങളുമാണെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി സംഷാദ് മരക്കാര്‍ പറഞ്ഞു. അച്ചടക്ക രാഹിത്യവും, സ്വത്വം മറന്നുള്ള വിദ്യാര്‍ഥി സമൂഹത്തിന്റെ ഒഴുക്കും, സ്വന്തത്തിലേക്കുള്ള ഉള്‍വലിയലും സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വര്‍ത്തമാന കാലത്ത് വിജ്ഞാനത്തോടൊപ്പം അച്ചടക്കമാകുന്ന അദബും സമൂഹത്തിനു വേണ്ടിയുള്ള അര്‍പ്പണ ബോധവും കൂടപ്പിറപ്പാകണമെന്നുള്ള സന്ദേശമാകണമെന്നാണ് എസ്.കെ.എസ്.ബി.വി 30ാം വാര്‍ഷികാഘോഷങ്ങളിലൂടെ സമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പളക്കാട് റെയ്ഞ്ച് എസ്.കെ.എസ്.ബി.വി സമ്മേളനം മദ്‌റസത്തുല്‍ അന്‍സാരിയ്യയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയ്ഞ്ച് ചെയര്‍മാന്‍ കെ. അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. കെ. മമ്മൂട്ടി നിസാമി തരുവണ വിഷയാവതരണം നടത്തി. ടി.വി അബ്ദുറഹ് മാന്‍ ഫൈസി പ്രാര്‍ഥനയും ഷിഫിന്‍ റഹ്മാന്‍ ഖിറാഅത്തും നിര്‍വഹിച്ചു. റെയ്ഞ്ച് ട്രഷറര്‍ പി.ടി അശ്‌റഫ് ഹാജി പതാക ഉയര്‍ത്തി. റെയ്ഞ്ച് സെക്രട്ടറി ഹാരിസ് ബാഖവി, ചെയര്‍മാന്‍ പി. ഇബ്‌റാഹിം മൗലവി സംസാരിച്ചു. അന്‍വര്‍ അശ്‌റഫി, കബീര്‍ ബാഖവി, സാജിദ് വാഫി, റഫീഖ് യമാനി, മുനവ്വര്‍ വാഫി, വി.പി മുഹമ്മദ് ലസിന്‍ നേതൃത്വം നല്‍കി റെയ്ഞ്ച് കണ്‍വീനര്‍ ഉസ്മാന്‍ ഫൈസി സ്വാഗതവും ശിഹാബ് ഗസ്സാലി നന്ദിയും പറഞ്ഞു.





Leave a Reply