സുല്‍ത്താന്‍ ബത്തേരി വാര്‍ഡ് സഭ; വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുന്‍ഗണന
ബത്തേരി:വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം മുന്‍ഗണന നല്‍കി സുല്‍ത്താന്‍ ബത്തേരി വാര്‍ഡ് സഭ. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. 2024-25 സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികളാണ് സന്തോഷ നഗരത്തിലെ വയോജനങ്ങളെയും ഭിന്നശേഷിക്കാരേയും ചേര്‍ത്ത് നിര്‍ത്തുന്നതിന് നഗരസഭ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷി ഫെസ്റ്റ്, കിടപ്പു രോഗികളുടെ പ്രത്യേക പരിപാടികള്‍, വയോജനങ്ങള്‍ക്ക്
വിനോദയാത്ര, വയോജന ഭിന്നശേഷി സൗഹൃദ ഫുട്പാത്തുകള്‍, തൊഴിലിടങ്ങള്‍, തെരുവിടങ്ങള്‍, തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചകളും വാര്‍ഡ് സഭയില്‍ നടന്നു. നഗരസഭയുടെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 8 മുതല്‍ 17 വരെ നഗരസഭയുടെ വിവിധ ഡിവിഷനുകളില്‍ വാര്‍ഡ് സഭ നടക്കും. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി എസ് ലിഷ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം സാലി പൗലോസ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply