September 7, 2026

സായുധ സേനാ പതാകദിനാചരണം നടത്തി

0
Img 20231207 193023
By ന്യൂസ് വയനാട് ബ്യൂറോ

കാക്കവയല്‍: ജില്ലാതല സായുധ സേനാ പതാകദിനാചരണം നടത്തി. കാക്കവയല്‍ ഗവ. ജി എച്ച് എസില്‍ നടന്ന പതാകദിനാചരണത്തിന്റെയും പതാകദിന നിധി സമാഹരണത്തിന്റെയും ജില്ലാ തല ഉദ്ഘാടനം ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ് നിര്‍വഹിച്ചു. കാക്കവയല്‍ സൈനിക സ്മൃതി മണ്ഡപത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ് റീത്ത് സമര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. ജില്ലാ സൈനിക് ബോര്‍ഡ് മെമ്പർ ലെഫ്റ്റനന്റ് കേണല്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എസ് സുജിത, ജില്ലാ സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് ജയ്‌മോന്‍ ജോസഫ്, സിവില്‍ സ്റ്റേഷന്‍ സാര്‍ജന്റ് ഹക്കിം, ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍, എക്‌സ് സര്‍വീസ് മെന്‍ സംഘടന പ്രസിഡന്റ് മത്തായി കുഞ്ഞ്, ക്ലര്‍ക്ക് ഒ എം ഷനോജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിമുക്ത ഭടന്മാര്‍, കാക്കവയല്‍ സ്‌കൂളിലെ എന്‍ സി സി കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *