ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു
പുൽപ്പള്ളി: കാപ്പി സെറ്റ് മുതലിമാരൻ ജിഎച്ച്എസ് സ്കൂളിൽ ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്ത നവംബർ 25 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന സ്ത്രീകൾക്കും,പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും, ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി ഫ്ലാഷ് മോബും, സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി ആക്കാന്തിരിയിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ ടി. പി സദൻ, യുഎൻ കുശൻ ( പിടിഎ പ്രസിഡണ്ട് ), ഷിബു ടി.ആർ, മാർഗരറ്റ് മാനുവൽ, മോഹനൻ കെ.കെ, ജിനി മാത്യു സംസാരിച്ചു.
Leave a Reply