May 16, 2026

സി.ബി.എസ്.ഇ ജില്ലാ കായിക മേള തുടങ്ങി

0
Img 20231208 102410
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: വയനാട് സഹോദയ സി.ബി.എസ്.ഇ ഇന്റര്‍ സ്‌കൂള്‍ കായിക മേള സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ മരവയല്‍ എം.കെ. ജിനചന്ദ്രന്‍ സ്മാരക സ്റ്റേഡിയത്തില്‍ തുടങ്ങി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സഹോദയ ജില്ലാ പ്രസിഡന്റ് സീറ്റ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോസഫ്, ട്രഷറര്‍ എന്‍. സിന്ധു, സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന ജോണ്‍, ജില്ലാ സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു എന്നിവര്‍ സംസാരിച്ചു. 1,500 ഓളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ആദ്യദിന മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാറ്റഗറി ഒന്നില്‍ കല്‍പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളും കാറ്റഗറി രണ്ടില്‍ മാനന്തവാടി ഹില്‍ബ്ലൂംസും മുന്നിലാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *