August 2, 2026

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി ബാലപാര്‍ലമെന്റ് സംഘടിപ്പിച്ചു

0
Eiz7xd496695
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാലപാര്‍ലമെന്റ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൗതുകവും പുത്തനറിവുകളും സമ്മാനിച്ചു. കുട്ടികള്‍ക്ക് പാര്‍ലമെന്ററി അവബോധം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബാലപാര്‍ലമെന്റ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും നിരവധി തവണ വടകര എം എല്‍ എയുമായിരുന്ന സി കെ നാണു മുഖ്യാതിഥിയായി പാര്‍ലമെന്ററി കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 110 കുട്ടികള്‍ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നുണ്ട്.
മുനിസിപ്പല്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി കെ ബാലസുബ്രഹ്‌മണ്യന്‍, എ ഡി എം സി വി കെ റജീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിജോയ് കെ ജെ, ബാലസഭ റിസോഴ്‌പേഴ്‌സണ്‍ സി കെ പവിത്രന്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 26,27,28 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ബാലപാര്‍ലമെന്റില്‍ ജില്ലയില്‍ നിന്നുള്ള 11 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *