August 2, 2026

കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു

0
IMG_20260802_152725
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി തവിഞ്ഞാലും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. വൈസ് മെമ്പർ ലൈജി തോമസ് ഉദ്ഘാടനം ചെയ്തു.

എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി നാഷണൽ പ്രസിഡന്റ്  സന്ദീപ് സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി.പുനരുജ്ജീവന കൃഷി രീതിയെ കുറിച്ച് ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ ഫീൽഡ് കോർഡിനേറ്റർ നിഖിത സംസാരിച്ചു.കാപ്പി കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകൾ, വിപണന സാധ്യതകൾ, സർക്കാർ പദ്ധതികൾ, എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി തവിഞ്ഞാൽ പ്രസിഡൻ്റ് തോമസ് കെ.ടി, സെക്രട്ടറി ജിൻസൺ, ട്രഷറർ രജിത് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *