August 2, 2026

കനത്ത മഴയിൽ സംരക്ഷണ മതിൽ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു; എടവകയിൽ വീട് അപകടഭീഷണിയിൽ

0
IMG_20260802_121139
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കനത്ത മഴയിൽ എടവക പഞ്ചായത്തിലെ അഞ്ചാംപ്പീടികയിൽ വീടിന്റെ പുറകു വശത്തെ കൂറ്റൻ സംരക്ഷണ മതിൽ ഇടിഞ്ഞുവീണു. അഞ്ചാംപ്പീടിക എസ്. അഹ്‌മദ്‌ സഖാഫിയുടെ വീടിന്റെ സൺഷൈഡിന് മുകളിലേക്കാണ് മതിൽ മറിഞ്ഞുവീണത്. രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചെലവഴിച്ച് ചെത്തുകല്ല് കൊണ്ട് നിർമിച്ച 4 മീറ്ററോളം ഉയരവും 22 മീറ്റർ നീളവുമുള്ള മതിൽ മുഴുവനായും ഒന്നടങ്കം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മതിൽ വീണതിനെ തുടർന്ന് നിലവിൽ വീട് വലിയ രീതിയിലുള്ള അപകടഭീഷണി നേരിടുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *