August 1, 2026

യുവാവ് ഷോക്കേറ്റ് മരിക്കാനിടയായത് കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം

0
20231213 115101
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: പെയിൻ്റിങ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിന് ഇടയാക്കിയത് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരുടെ കുറ്റകരമായ നിസംഗതയെന്ന് പരാതി. ചുളിക്ക ആറാം നമ്പർ എസ്റ്ററ്റ് പാടിയിലെ സെൽവ പ്രമോദ് ഇന്നലെ രാവിലെയാണ് ഷോക്കേറ്റ് മരിച്ചത്. നാളുകളായി വൈദ്യുതി തൂൺ ചെരിഞ്ഞ് സമീപത്തെ കെട്ടിടങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയായാണ് കെ.ബി റോഡിലെ ജനവാസ മേഖലയിലൂടെ ലൈൻ കടന്നു പോകുന്നത്. പല തവണ ആവശ്യപ്പെട്ടിട്ടും ഓഫിസിൻ്റെ മൂക്കിനു താഴെയുള്ള പ്രശ്നം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം കുറ്റപ്പെടുത്തി. മരണമടഞ്ഞ യുവാവിൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകാനും – ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകാനും കെ.എസ്.ഇ.ബി തയാറാവണം. അല്ലാത്തപക്ഷം കുടുംബത്തെ ഉൾപ്പെടുത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഭാരവാഹികളായ കെ.പി യൂനിസ്‌, പി.ഇ ഷംസുദ്ദീൻ, കെ.പി. ഹൈദർ അലി, റെജി ജേഖബ്, ഷാജി ടി.എം, സുനിൽ ബാബു.പി, റിയാസ് ടി.കെ, ജിനീഷ്.കെ, സാബു തോമസ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *