October 30, 2026

ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 15 മുതല്‍ 17 വരെ 

0
20231213 183400
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജില്ലാ വോളിബോള്‍ ടെക്‌നിക് കമ്മിറ്റി, കമ്പളക്കാട് ലയണ്‍സ് ക്ലബ്, വെണ്ണിയോട് പൗരസമിതി എന്നിയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 15 മുതല്‍ 17 വരെ വെണ്ണിയോട് പി.ടി. തോമസ് സ്മാരക സ്റ്റേഡിയത്തില്‍ നടക്കും. ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇ.എഫ്. ടോമി, കണ്‍വീനര്‍ എന്‍.ജെ. ഷജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍ക്ക് കുഴിക്കാട്ടില്‍ പൈലി മെമ്മോറിയില്‍ ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് കെ.പി. ബാബു ബിസിനസ് ഗ്രൂപ്പിന്റെ ട്രോഫിയും സമ്മാനിക്കും.

മൂന്നു ദിവസവും രാവിലെ എട്ടര മുതല്‍ രാത്രി 11 വരെയാണ് മത്സരം. ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും. കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, സ്വാഗതസംഘം ചെയര്‍മാന്‍ ഷാജു കുഴിക്കാട്ടില്‍, കണ്‍വീനര്‍ കെ.കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നു മുതല്‍ ഏഴു വരെ മാനന്തവാടിയില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ മത്സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *