May 19, 2024

പ്രജീഷിന്റെ വീട് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

0
Img 20231219 194004

 

വാകേരി: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മരോട്ടിപറമ്പില്‍ പ്രജീഷിന്റെ വീട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. പ്രജീഷിന്റെ കുടുംബാംഗങ്ങളെ ജില്ലാ കളക്ടര്‍ ആശ്വസിപ്പിച്ചു. പ്രജീഷിന്റെ സഹോദരന്‍ മജീഷിന് ജോലി നല്‍കുന്നതിനും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനും ബന്ധപ്പെട്ടവരോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം എന്‍ ഐ ഷാജു, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കുഞ്ഞന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *