July 10, 2026

കേക്കുകള്‍ വിതരണം ചെയ്തു

0
Img 20231222 213422
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: കിടപ്പ് രോഗികള്‍ക്ക് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ കൂട്ടായ്മ കേക്കുകള്‍ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി കേക്കുകള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുരേഷ് ബാബുവിന് കൈമാറി ഉദ്ഘാടനം ചെയ്തു.കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ സാന്ത്വന പരിചരണ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ്.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം ബി മുരളി, ഹെഡ് നേഴ്‌സ് ബിന്ദുമോള്‍ ജോസഫ്, പാലിയേറ്റീവ് അംഗങ്ങളായ ശാന്തി അനില്‍, കെ എം ഫെമി, അലീന ചാക്കോ , കെ രാജാമണി, റിയ ഐസ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news