June 20, 2026

സണ്ടേസ്കൂൾ ഭദ്രാസന തല വിദ്യാർത്ഥി നേതൃത്വ പരിശിലന ക്യാമ്പ് നടത്തി

0
Img 20240102 124927
By ന്യൂസ് വയനാട് ബ്യൂറോ

 

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. പൂതാടി സെൻ്റ് മേരീസ് പള്ളിയിൽ വേക്ക് – അപ്പ് എന്ന പേരിൽ നടത്തിയ ക്യാമ്പ് അസോസിയേഷൻ സെക്രട്ടറി ടി.വി സജീഷ് ഉദ്ഘാടനം ചെയ്തു .ഫാ. അജു ചാക്കോ അധ്യക്ഷത വഹിച്ചു. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് സ്വാഗതവും ,സെക്രട്ടറി ജോൺ ബേബി നന്ദിയും പറഞ്ഞു.കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ബേബി, ഭദ്രാസന കമ്മിറ്റിയംഗങ്ങളായ ടി.ജി ഷാജു, എബിൻ പി ഏലിയാസ്, ഷാജി മാത്യു, എൻ.പി തങ്കച്ചൻ, പൂതാടി സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർസിബി തോമസ് പ്രസംഗിച്ചു. സമാപന സമ്മേളനം വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ഉദ്ഘാടനം ചെയ്തു.

ജെറിൽ ആൻണി, ഡോ. ടോമി കെ ഔസേപ്പ് ,റിബിൻ ടി പൗലോസ്, ബേസിൽ ബേബി, ആശ പോൾ എന്നിവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *