മൂടക്കൊല്ലിയില്‍ വീണ്ടും കടുവ സാന്നിധ്യം
മൂടക്കൊല്ലി: മൂടക്കൊല്ലിയില്‍ വീണ്ടും കടുവ സാന്നിധ്യം. ശ്രീജിത്തിന്റെയും ശ്രീനിഷിന്റെയും പന്നിഫാമിലാണ് കടുവ വീണ്ടും എത്തിയത്.ആറ് പന്നികളെ കാണാതായിട്ടുണ്ട്. ഒരെണ്ണത്തിനെ കൂട്ടില്‍ ചത്ത നിലയിലും കണ്ടെത്തി. പന്നികളുടെ ജഡാവശിഷ്ടങ്ങള്‍ സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു .ഈ ഫാമില്‍ നിന്ന് 21 പന്നിക്കുഞ്ഞുങ്ങളെ കടുവ കഴിഞ്ഞദിവസം കൊന്നിരുന്നു. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
Leave a Reply