നാല് ദിവസമായി ലഹരി മാഫിയ സംഘത്തിൻ്റെ തടവിൽ; മാനന്തവാടി സ്വദേശിയെ രക്ഷപ്പെടുത്തി പോലീസ്
താമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ യുവാവിനെ രക്ഷപ്പെടുത്തി താമരശ്ശേരി പൊലീസ്. മാനന്തവാടി സ്വദേശി മുഹമ്മദ് സാജിദ് (30) നെയാണ് രക്ഷപ്പെടുത്തിയത്. സാജിദിനെ 4 ദിവസം ആണ് മയക്കുമരുന്ന് സംഘം തടവിൽ പാർപ്പിച്ചത്. ബാംഗ്ലൂരുവിൽ നിന്നും തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ വീട്ടിൽ തടവിൽ ആക്കുകയായിരുന്നു.
താമരശ്ശേരിക്ക് സമീപം മുടൂർ വെളിമണ്ണ റോഡിലെ വാടക വീട്ടിലാണ് യുവാവിനെ പൂട്ടിയിട്ടത്. യുവാവിനെ കണ്ടെത്തിയത് മയക്കുമരുന്ന് പരിശോധന നടത്തുന്നതിനിടെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കളരാന്തിരി, വട്ടോത്ത് പുറായിൽ അപ്പാപ്പൻ ശിഹാബ്, വാവാട് പാലക്കുന്നുമ്മൽ, ആക്കോയി അശ്വിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അശ്വിനും ശിഹാബും എംഡിഎംഎ വാങ്ങുന്നതിനായി ബാംഗ്ലൂരുവിൽ എത്തി സാജിദിന് ഒന്നരലക്ഷം രൂപ നൽകിയിരുന്നു. മയക്കുമരുന്ന് കിട്ടാത്തതിനെ തുടർന്നാണ് സാജിദിനെ തട്ടിക്കൊണ്ടു വന്നത്.





Leave a Reply