June 20, 2026

ജനതാദൾ എസ് വയനാട് ജില്ലാ നേതൃസംഗമം നടത്തി 

0
Img 20240122 185316
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രസക്തി വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ വർദ്ധിച്ചുവെന്ന് ജനതാദൾ എസ് അഖിലേന്ത്യാ പ്രസിഡന്റ്‌ സി. കെ നാണു അഭിപ്രായപ്പെട്ടു,

ജനതാദൾ എസ് വയനാട് ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു.ജെ.ഡി.എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി,സംസ്ഥാന പ്രസിഡന്റ്‌ തകിടി കൃഷ്ണൻ നായർ, സെക്രട്ടറി ജനറൽ മംഗലപുരം ഷാഫി, പന്തളം മോഹൻദാസ്,ടി.ശ്രീനിവാസൻ, നിസാർ പള്ളിമുക്ക്, അരുൺ ടി.കെ, നിജിൽ വി, രാജൻ ഒഴക്കോടി, ഉമ്മർ പുത്തൂർ തുടങ്ങിയവർ സംസാരിച്ചു.

അധികാരമോഹം കൊണ്ട് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ ജനതാദൾ എസ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പ്രസക്തി വർദ്ധിച്ചുവെന്നും

വരാൻ പോകുന്ന ദേശീയ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകൾ ഐക്യപ്പെട്ടുകൊണ്ട്തെരഞ്ഞെടുപ്പിനെ നേരിടണമെന്നും സി. കെ നാണു അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *