എസ്.കെ.എം.ജെ. എച്ച്.എസ് 1980 ബാച്ച് മധുര സ്മൃതി സംഘടിപ്പിച്ചു
കൽപ്പറ്റ: എസ്.കെ.എം.ജെ.എച്ച്.എസ് 1980 ബാച്ച് മധുര സ്മൃതി വാർഷികാഘോഷം നടത്തി.
കൽപ്പറ്റ കോസ്മോപൊളിറ്റൻ ക്ലബ് ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മധുര സ്മൃതി പ്രസിഡന്റ് റിട്ട. സബ് ഇൻസ്പെക്ടർ അജിത് കാരാട്ട് അധ്യക്ഷത വഹിച്ചു. ശ്രീലത ടീച്ചർ സ്വാഗതമാശംസിച്ചു. സെക്രട്ടറി അശോകൻ റിപ്പോർട്ടവതരിപ്പിച്ചു. ട്രഷറർ രാജീവ് വരവു ചെലവുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ മനോജ്, സുലോചന തുടങ്ങിയവരുടെ നേതൃത്വത്തിൽ പുരുഷന്മാരുടെയും സ്തീകളുടെയും കായിക മത്സരങ്ങളും , ഗാനമേളയും , ഒപ്പനയും അരങ്ങേറി.
Leave a Reply