October 7, 2026

വയനാടിന്റെ വാനമ്പാടിക്ക് ജന്മനാടിന്റെ ആദരം

0
20240128 183949
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: സിനിമ പിന്നണിയിൽ അടക്കം ഗാനാലാപന രംഗത്ത് തന്റേതായ ഇടം കണ്ടെത്തി, ഫ്ലവേഴ്സ് ചാനൽ സംഘടിപ്പിച്ച മ്യൂസിക്കൽ വൈഫ് റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണറപ്പ് നേടി ശ്രദ്ധേയയായ നിഖില മോഹന് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പിൻറെ ആഭിമുഖ്യത്തിൽ ജന്മനാടിന്റെ ആദരം സമർപ്പിച്ചു. പാലിയേറ്റീവ് പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉപഹാരം സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് മുഖ്യാതിഥിയായി.

 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, ടി വി ജയിംസ്, കെ ടി ജോസഫ്, അബ്രഹാം കറുത്തെടുത്ത്, എൻ മാത്യു, റിയ ഐസൺ, കെ രാജാമണി, ബീന അജു, വളണ്ടിയർമാരായ ശാന്തി അനിൽ, ജോർജ്ജ്, വി മുസ്ഥഫ, സഞ്ജിത്ത് പിണങ്ങോട്, അനിൽകുമാർ, പി കെ മുസ്ഥഫ, ജിൻസി സണ്ണി, ബി സലീം, കെ ടി ഷിബു തുടങ്ങിയവർ സംബന്ധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷിബു സ്വാഗതവും പാലിയേറ്റീവ് സെക്രട്ടറി എം ശിവാനന്ദൻ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *