എന്‍എച്ച്എം വാഹനത്തിനു നേരെ ആക്രമണം;ഡ്രൈവര്‍മാര്‍ക്ക് മര്‍ദ്ദനം
കൽപ്പറ്റ : എന്‍എച്ച്എം ഒദ്യോഗിക വാഹനത്തിനു നേരെ ഗുണ്ടാ ആക്രമണം. ഡ്രൈവര്‍മാര്‍ക്ക് ക്രൂരമര്‍ദ്ദനം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ ഓഫിസിലെ ഡ്രൈവര്‍മാരായ സച്ചിന്‍ ബിജു, വിഷ്ണു എന്നിവർക്കാണ് മര്‍ദ്ദനമേറ്റത്. വാഹനത്തിന്റെ ഒരുവശത്തെ ഗ്ലാസും റെയിന്‍ ഗാര്‍ഡും മദ്യലഹരിയിലായിരുന്ന മൂന്നംഗ സംഘം അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ മേപ്പാടി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നെല്ലിമാളത്തായിരുന്നു സംഭവം. വളരെ അടിയന്തരപ്രാധാന്യമുള്ള സിക്കിള്‍ സെല്‍ പി.ഒ.സി കിറ്റ് വിതരണം ചെയ്യാനെത്തിയതായിരുന്നു വാഹനം. ഹെല്‍മറ്റ് ധരിക്കാതെ കെഎല്‍ 12 പി 6790 ബൈക്കില്‍ സഞ്ചരിക്കുകയിരുന്ന മൂന്നംഗ സംഘം പ്രകോപനമൊന്നും കൂടാതെ ആക്രമിക്കുകയായിരുന്നു. സച്ചിന്‍ ബിജുവിന്റെ മുഖത്തും തലയ്ക്കും പരിക്കുണ്ട്. വിഷ്ണുവിന് കൈക്കാണ് പരിക്ക്. ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും ശക്തമായ നിയമനടപടികളിലേക്ക് പോകുമെന്നും ജില്ലാ പ്രോഗ്രാം മാനേജര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ഡിപിഎം മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് പരാതി നല്‍കി. ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം കുറ്റക്കാര്‍ക്കതിരേ കര്‍ശന നടപടി വേണമെന്നാണ് പരാതിയില്‍ പറയുന്നത്.
Leave a Reply