June 15, 2026

പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഡോക്ടറെ പിരിച്ചു വിടണം : യൂത്ത് ലീഗ് 

0
20240207 164222
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി : ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന കേസില്‍ കോടതി ശിക്ഷിച്ച ഡോക്ടര്‍ ജോസ്റ്റിന്‍ ഫ്രാന്‍സിസ് സര്‍വ്വീസില്‍ തുടരുന്നത് കുറ്റകരവും ഗൗരവമാര്‍ന്നതുമായ സംഭവമാണെന്ന് മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കോടതി തടവ് ശിക്ഷ വിധിച്ചിട്ടും ഇയാള്‍ക്കെതിരെ വകുപ്പ് തല നടപടി പോലും സ്വീകരിക്കാത്തത് നിയമ വ്യവസ്ഥയോടുളള വെല്ലുവിളിയാണെന്നും സാങ്കേതികത്വം പറഞ്ഞ് സര്‍വ്വീസില്‍ നിലനിര്‍ത്താനാണ് അധികാരികളുടെ തീരുമാനമെങ്കില്‍ ശക്തമായ സമരപരിപാടികളുമായി യൂത്ത് ലീഗ് രംഗത്തുണ്ടാകുമെന്നും നേതാക്കളായ കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര, ഷംസുദ്ധീന്‍.ടി, ഹക്കീം. പി.എച്ച് എന്നിവര്‍ അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *