October 11, 2024

പൂക്കോട് സർവ്വകലാശാല വിദ്യാർത്ഥിയുടെ മരണം; ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ

0
Img 20240222 074401

 

വൈത്തിരി : പൂക്കോട് വെറ്റിനറി സർവ്വകലാശാ ലയിലെ രണ്ടാം വർഷ ബി വി എസ് സി വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു .

ഞായറാഴ്ചയാണ് തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് പവിത്രം വീട്ടിൽ ജയപ്രകാശ് ഷീബ ദമ്പതികളുടെ മകൻ സിദ്ധാർത്ഥൻ(21) യൂനിവേഴ്സിറ്റി കാമ്പസിനകത്തെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.

വാലന്റൈൻസ് ദിനത്തിൽ കാമ്പസിലുണ്ടായ ഒരു സംഭവത്തിന്റെ പേരിൽ മരണത്തിന്റെ തലേദിവസം ചിലർ സദ്ധാർത്ഥനെ മർദ്ദിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. അതോടൊപ്പം പരസ്യമായി വിചാരണ നടത്തുകയും ചെയ്തിരുന്നുവത്രെ. തുടർന്ന് നാട്ടിലേക്കു തിരിച്ച സിദ്ധർത്ഥനെ നിർബന്ധിച്ചു തിരിച്ചുവിളിക്കുകയും തിരിച്ചെത്തിയത്തിന്റെ തൊട്ടടുത്ത ദിവസമാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

സിദ്ധാർത്ഥന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രി, ഡി ജി പി, മനുഷ്യാവകാശ കമ്മീഷൻ, വയനാട് പോലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു. വൈത്തിരി പോലീസിലും പരാതി നൽകിയിട്ടുണ്ട്.

സിദ്ധാർത്ഥൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തിയെങ്കിലും ആത്മഹത്യയുടെ കാരണം കണ്ടെത്താനായിട്ടില്ല. സ്റ്റുഡന്റസ് ക്ലാസ് റെപ്രസന്റേറ്റീവ് ആയിരുന്നു മരണപ്പെട്ട സിദ്ധാർത്ഥൻ.
സിദ്ധാർത്ഥന്റെ അസ്വാഭാവിക മരണത്തിൽ കേസ് രെജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങിയതായി വൈത്തിരി പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *