എന്റെ വാര്‍ഡ് നൂറില്‍ നൂറ്: പദ്ധതി നേട്ടവുമായി കോട്ടത്തറ പഞ്ചായത്ത്
കൽപ്പറ്റ:ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്.
ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ വാതില്‍പ്പടി ശേഖരണം, യൂസര്‍ ഫീ എന്നിവ 100 ശതമാനം പൂര്‍ത്തീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വീടുകള്‍, സ്ഥാപനങ്ങളില്‍ നിന്ന് മാലിന്യ ശേഖരിച്ച് നൂറ് ശതമാനം യൂസര്‍ ഫീ ഉറപ്പാക്കുകയാണ് എന്റെ വാര്‍ഡ് നൂറില്‍ നൂറ് പദ്ധതിയിലൂടെ. പഞ്ചായത്തിലെ തിരെഞ്ഞെടുത്ത വാര്‍ഡുകളില്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ്-ഹരിത കര്‍മ്മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് നൂറ് ശതമാനം ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കും.
അജൈവ മാലിന്യങ്ങളും യൂസര്‍ ഫീയും നല്‍കാത്തതില്‍ ശിക്ഷാ നടപടികളോ പിഴയോ നല്‍കാതെ പൊതുജന സഹകരണത്തോടെ യൂസര്‍ ഫീ നേട്ടം കൈവരിക്കയാണ് ക്യാമ്പയിന്റെ പ്രത്യേകത.
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനാ അംഗങ്ങളെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷയായ പരിപാടിയില്‍ നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു,വാര്‍ഡ് അംഗങ്ങള്‍, ഹരിതകര്‍മസേന അംഗങ്ങള്‍, നവകേരളം കര്‍മ പദ്ധതി ആര്‍.പി ടെക്നിക്കല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply