May 3, 2026

പൂഴിത്തോട് -പടിഞ്ഞാറത്തറ ചുരമില്ലാ പാത കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി ചർച്ച നടത്തി

0
Img 20240222 170907
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാടിന്റെ വർഷങ്ങളായുള്ള ആവശ്യമായ പൂഴിത്തോട് -പടിഞ്ഞാറത്ത പാതയ്ക്ക് എത്രയും പെട്ടെന്ന് വനാനുമതി ലഭിക്കുന്നതിനാവശ്യമായ ഇടപ്പെടൽ നടത്തണമെന്ന് ജനകീയ കർമ്മ സമിതിയുടേയും, വി ഫോർ വയനാട് കൂട്ടായ്മയുടേയും, മലയോര സംരക്ഷണ വേദിയുടേയും പ്രതിനിധികൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.

വനം പരിസ്ഥിതി സെക്രട്ടറിമാരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച . വിഷയെത്തെക്കുറിച്ച് സൗത്ത് വയനാട് ഡി എഫ് ഒ ഷജ്നാ കരീമിനോട് ചോദിച്ചറിഞ്ഞ മന്ത്രി വയനാടിന്റെ പ്രത്യേക സാഹചര്യത്തിൽ വിഷയത്തിൽ അനുഭാവ പൂർവ്വം ഇടപ്പെടുമെന്നും, കഴിയുമെങ്കിൽ ഒരു സ്പെഷ്യൽ ഓഫീസറെ തന്നെ നിയമിക്കുന്ന കാര്യം ആലോചിക്കുമെന്നും ഉറപ്പു നൽകി.

ജോയി കണ്ണൻ ചിറ, ബെസി പാറയ്ക്കൽ, മനു മത്തായി, ജോൺസൻ ഒ.ജെ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *