ഗുണ്ടാവിളയാട്ടത്തിന്റെ നെറികെട്ട വേദികളായി കലാലയങ്ങള്‍ അധഃപതിക്കരുത്-എസ് എസ് എഫ്
കല്‍പ്പറ്റ . പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബി വി എസ് സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ മരണത്തില്‍ കലാശിച്ച നെറിക്കെട്ട റാഗിംഗ് സംസ്‌കാരം അത്യന്തം അപലനിയമാണെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും എസ് എസ് എഫ് ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
നന്മയുടെ വിളനിലമാകേണ്ട കലാലയങ്ങളില്‍ ഗുണ്ടാ തേരോട്ടം തുടര്‍ക്കഥയാവുകയാണ്. കുറ്റവാളികള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ കുറ്റവാളികളെ സൃഷ്ടിക്കുന്ന ഉത്പ്പാദന കേന്ദ്രമായി ക്യാമ്പസുകളെ മാറ്റുകയാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
എസ് എസ് എഫ് വയനാട് ജില്ലാ പ്രസിഡന്റ് സഅദ് ഖുതുബി തിനപുരം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ബാസിം നൂറാനി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി ഹംസക്കുട്ടി സഖാഫി പ്രമേയം അവതരിപ്പിച്ചു. ടി ഹാരിസ് റഹ്മാന്‍, കെ ജമാല്‍ സുല്‍ത്താനി, പി ഷബീറലി, വി റഷാദ് ബുഹാരി, ടി ബഷീര്‍, വി അബി ഉക്കാശ നഈമി, കെ മുനീര്‍ നിസാമി, ടി ആബിദ്, കെ നിസാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave a Reply