മാനന്തവാടി നഗരസഭ മൈത്രി നഗർ ഡിവിഷനിൽ വിജയോത്സവം സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി നഗരസഭ മൈത്രി നഗർ ഡിവിഷനിലെ എസ് എസ് എൽ സി, പ്ലസ് ടു, വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും മലയാളി വേൾഡ് കൗൺസിൽ അവാർഡ് നേടിയ വിജി അഭിയേയും ഡിവിഷൻ വികസനസമിതി ആദരിച്ചു. എം എൽ എ ഉഷ വിജയൻ പരിപാടി ഉദ്ഘടാനം ചെയ്തു.
നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പിവി ജോർജ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വി എസ് മൂസ, ഡിവിഷൻ കൗൺസിലർ ഷീജ ഫ്രാൻസിസ്, സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷെറിൻ, ഗിരിജ വി ജി, ശിഹാബ്, ഗംഗധരൻ ഉഷ, സജി സജീവൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply