May 9, 2024

സിദ്ധാര്‍ത്തിന്റെ മരണം എന്‍. ഐ. എ അന്വേഷിക്കണം;കേരള കോണ്‍ഗ്രസ് ജേക്കബ്

0
20240305 165914

 

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ഥിന്റെ മരണം എന്‍ ഐ എ അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കമറ്റി ആവശ്യപ്പെട്ടു.കോളേജ് ഡീനിനു എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീകത്മകമായി ഡീനിന്റെ കോലം കത്തിച്ചു.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം. സി. സെബാസ്റ്റ്യന്‍ ഉദ്ഘടനം ചെയ്തു. സിദ്ധാര്‍ത്ഥിനെ ജനകീയ വിചാരണ നടത്തി ക്രൂരമായി കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ വിചാരണ ചെയ്തപ്പോള്‍ അവര്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയും പ്രതികളെ സഹായിക്കുകയും ചെയ്ത ഡീനെ കൊലക്കുറ്റത്തിന് പ്രതിയാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്) വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 2023 ലും ഇതുപോലെ സമാനമായ ഒരു വാഹനാപകടത്തില്‍ ഒരു കുട്ടി മരിച്ചിട്ടുണ്ട്. ആ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ആ സംഭവവും അന്വേഷണ പരിധിയില്‍ കൊണ്ട് വന്ന് കേന്ദ്ര ഏജന്‍സിയായ എന്‍ . ഐ എ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. കാരണം മയക്കുമരുന്നിന്റെ ഒരു ഹബ്ബാണ് ഈ കോളേജ്. ഇന്ത്യയിലെ വില കൂടിയ പല മയക്കുമരുന്നുകളും ഈ കോളേജില്‍ ലഭിക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്വന്തം കോടതികള്‍ സ്ഥാപിച്ച് പൊതു വിചാരണകള്‍ നടത്തി കോളേജ് ഹോസ്റ്റലുകള്‍ പാര്‍ട്ടികളുടെ ഗൂഢ ഹബ്ബുകളാക്കി മാറ്റി വിദ്യാര്‍ത്ഥി ലോകത്തെ ഭയപ്പെടുത്തുന്ന ക്രിമിനലുകളുടെ പിന്നിലാരാണെന്ന് അറിയണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം ഇതിനകത്ത് മയക്കുമരുന്ന് ലോബിയുടെ വലിയ കൈകടത്തല്‍ ഉണ്ടായിട്ടുണ്ട് അതു കൊണ്ട് നിര്‍ബന്ധമായും കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റവാളികളെ പുറത്തു കൊണ്ടു വരണമെന്ന് കേരള കോണ്‍ഗ്രസ്സ് ആവശ്യപ്പെടുന്നു. വിദേശ യൂണിവേഴ്‌സിറ്റികള്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് ഗവണ്‍മെന്റ് പറയുന്നു. ഏത് വില കൂടിയ യൂണിവേഴ്‌സിറ്റി വന്നാലും കുട്ടികളുടെ ജീവനും സ്വത്തും സംരക്ഷണം കൊടുക്കാന്‍ കഴിയാതെ ഒരു കൂട്ടം ക്രിമിനലുകളുടെ ആസ്ഥാനമായി യൂണിവേഴ്‌സിറ്റി മാറുമ്പോള്‍ ഒരു കുട്ടിയും അവിടെ പഠിക്കാന്‍ കടന്നുവരില്ല അതു കൊണ്ട് കേരളത്തിലെ ഭൂരിപക്ഷം കുട്ടികളും ഇതിനെക്കാള്‍ സുരക്ഷിതത്വം വിദേശ യൂണിവേഴ്‌സിറ്റികളാണെന്ന നിലയില്‍ കേരളം വിട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പോയി കൊണ്ടിരിക്കുകയാണ് ഈ കൊള്ളസംഘത്തെ കേരളത്തില്‍ നിന്ന് പുറത്താക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് ആവശ്യപ്പെടാനുള്ളത്. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ബൈജു ഐസക്,ദളിത് പ്രസിഡന്റ് സി. ചന്ദ്രന്‍, ടി. യൂ. ജോണി പ്രസംഗിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *