July 31, 2026

എ.കെ. കെ മാസ്റ്റർ അനുസ്‌മരണം സംഘടിപ്പിച്ചു

0
WhatsApp Image 2026-07-31 at 8.00.22 PM
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും പു.ക.സ വെള്ളമുണ്ട യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എ.കെ കെ മാസ്റ്റർ അനുസ്‌മരണം സംഘടിപ്പിച്ചു. പു.ക.സ ജില്ലാ പ്രസിഡണ്ട് മുസ്‌തഫ ദ്വാരക ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് എം സുധാകരൻ അധ്യക്ഷ വഹിച്ചു.

റ്റി എൽ സി അംഗം വി.കെ ശ്രീധരൻ അനുസ്‌മരണ പ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അന്ത്രു മണിമ, എം ചന്ദ്രൻ, പി.ജെ ആൻ്റണി, വി.ജെ ജോയി, സരസമ്മ എം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മണികണ്‌ഠൻ എം. സ്വാഗതവും റ്റി എൽ സി അംഗം എം മുരളീധരൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *